ഊരകത്ത് മോഷണം പതിവാകുന്നു
ഊരകം മൂക്കനാംപറമ്പില്‍ ജോര്‍ജിന്റെ പുരയിടത്തിലെ മോട്ടോര്‍ മോഷ്ടാക്കള്‍ അഴിച്ചുകൊണ്ടുപോയ നിലയില്‍.
ഊരകം: മുരിയാട് പഞ്ചായത്തിലെ ഊരകത്ത് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറിനോടുചേര്ന്ന് സ്ഥാപിച്ച ഒന്നര എച്ച്പിയുടെ മോട്ടോര്‍ മോഷണം പോയി. മൂക്കനാംപറമ്പില്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച മോട്ടര്‍ ആണ് മോഷണം പോയത്. മോട്ടറില്‍ ഘടിപ്പിച്ചിരുന്ന പ്ലാഞ്ച് സ്പാനര്‍ ഉപയോഗിച്ച് അഴിച്ചുമാറ്റിയാണ് മോട്ടോര്‍ കൊണ്ടുപോയത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സമീപത്തെ വീടുകളില്‍ നിന്നും മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന ജാതിക്കായ ഉള്‍പ്പെടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷണം പോയിരുന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു