മുരിയാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം നൂറുദിനപദ്ധതിക്ക് തുടക്കം
മുരിയാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം നൂറുദിന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി രണ്ടാംവട്ടവും നൂറുദിന പരിപാടി ആരംഭിക്കുന്നു. നൂറുദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകളുടെ രൂപീകരണം, നിര്‍മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാനം, ലൈഫ് ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാരസമര്‍പ്പണം, അങ്കണവാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍ തോറും എംസിഎഫ് കേന്ദ്രങ്ങള്‍, കലോത്സവങ്ങള്‍, സോളാര്‍ സ്ഥാപനം, കാമറ സ്ഥാപനം തുടങ്ങിയ നിരവധി പദ്ധതികളും പരിപാടികളുമാണ് നൂറുദിനംകൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഒപ്പം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതി, പുല്ലൂര്‍ ലിഫ്റ്റ്റിഗേഷന് പദ്ധതി, കാട തോടുകളുടെ നവീകരണം, ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണത്തിനും ഈ നൂറുദിന പരിപാടിയില്‍ തുടക്കം കുറിക്കും. നൂറുദിന കര്‍മപരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സെക്രട്ടറി റെജി പോള്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മനീഷ മനീഷ്, മണി സജയന്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിതാ രവി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം, വിഇഒ സിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു