വിമല സെന്‍ട്രല്‍ സ്കൂള്‍: റോബോട്ടിക്സ് എക്സിബിഷന്
വിമല സെന്‍ട്രല്‍ സ്കൂളില്‍ റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്സ്പോ അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി സമീപം.
താണിശേരി: വിമല സെന്‍ട്രല്‍ സ്കൂളില്‍ റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്സ്പോ അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജോം ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ചെറുകുന്നേല്‍, ജഗന്നാഥ് റാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിര്‍മ്മിച്ച വിവിധതരത്തിലുള്ള റോബോട്ടുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാര്‍ഥികള്‍ക്ക് അവബോധം അഭിനയിച്ചു ഉപയോഗിച്ചുള്ള നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഗെയിമിംഗ് റൂം, ത്രീഡി തിയേറ്റര്‍, പ്ലേസ്റ്റേഷന്‍, മിനി പ്ലാനിറ്റോറിയം, ചന്ദ്രയാന്‍ മോഡല്‍, വെര്‍ച്വല്‍ റിയാലിറ്റി റൂം, ത്രീഡി പ്രിന്റിംഗ് വിദ്യകള്‍ എന്നിവ എക്സ്പോയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളും, ഇലക്ട്രിക് കാറും എക്സ്പോയില്‍ മുഖ്യ ആകര്‍ഷണമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അവബോധവും അറിവും അഭിരുചിയും പകരുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി