വല്ലക്കുന്ന് ചെമ്മീന്‍ ചാല് പാടശേഖരത്തില്‍ ഞാറ് നട്ടു
ആളൂര്‍: വല്ലക്കുന്ന് ചെമ്മീന്‍ ചാല് പാടശേഖരത്തില്‍ 30 ഏക്കര്‍ തരിശു നെല്‍വയലില്‍ ഞാറ് നട്ടു. ആളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 23 ആം വാര്‍ഡിലെ ചെമ്മീന്‍ ചാല് പാടശേഖരത്തില്‍ 25 വര്‍ഷത്തിനു ശേഷം കൃഷി ആരംഭിച്ചു. കെ.ആര്.ജോജോയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം പ്രഖ്യാപിച്ച വാഗ്ദാനമാണ് തരിശുകിടക്കുന്ന നെല്പാടങ്ങള് കൃഷി ചെയ്യും എന്നത്. ആദ്യം ഘട്ടത്തില്‍ കൊച്ചിപാടം 60 ഏക്കറിലും, കാരേക്കാട്ട് പാടം 45 ഏക്കറും, കണ്ണംമ്പുഴ പാടം 10 ഏക്കറും കൃഷിയോഗ്യമാക്കി തീര്‍ത്തു. കൊച്ചി പാടത്തിനോട് ചേര്‍ന്ന ചെമ്മീന്‍ ചാല്‍പാടം 30 ഏക്കറോളം ഇപ്പോള്‍ കൃഷിയോഗ്യമാക്കി ഞാറുനടല്‍ ഉദ്ഘാടനം 17 ന് രാവിലെ 9.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ്, വികസനസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ധിപിന്‍ പാപ്പച്ചന്, വാര്‍ഡ് മെമ്പര്‍ കെ. മേരി ഐസക്, ചെമ്മീന്‍ചാല്‍ നീര്‍ത്തട സമിതി അംഗങ്ങളായ പി.കെ. രവി, ജയ്മോന്, യുവകര്ഷകന് പ്രവീണ്‍ കോക്കാട്ട്, പാടശേഖര കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജേഷ്, ഒ.എസ്. നരേന്ദ്രന്, എ.കെ. പോള്‍, പി.എന്‍. മുരളി, സിനി പോള്‍, ഷൈനി അമ്പാടി, ചെമ്മീന്‍ ചാല് പരിസര വാസികള്‍ എന്നിവര്‍ നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു.