വേളൂക്കര അഗ്രോമാര്‍ട്ട് ഉദ്ഘാടനം നടത്തി
വേളൂക്കര അഗ്രി പ്രോഡക്റ്റ്സിന്റെയും കൊറ്റനല്ലൂര്‍ സ്വാശ്രയ കര്‍ഷക സംഘത്തിന്റെയും സംയുക്ത സംരംഭമായ മെഡിക്കല്‍ ഷോപ്പ്, വേളൂക്കര അഗ്രോമാര്‍ട്ട് (മിനി സൂപ്പര്‍മാര്‍ക്കറ്റ്) ഇവയുടെ പ്രവര്‍ത്തന ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് നിര്‍വഹിക്കുന്നു.
കൊറ്റനല്ലൂര്‍: വേളൂക്കര അഗ്രി പ്രൊഡക്ട്സിന്റെയും കൊറ്റനല്ലൂര്‍ സ്വാശ്രയ കര്‍ഷക സംഘത്തിയും സംയുക്ത സംരംഭമായ മെഡിക്കല്‍ ഷോപ്പ്, വേളൂക്കര അഗ്രോ മാര്‍ട്ട് (മിനി സൂപ്പര്‍മാര്‍ക്കറ്റ്) ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം ബഹുമാനപ്പെട്ട തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് നിര്‍വഹിച്ചു. ആര്‍ടിഡി പ്രൂഫ് കെ.ആര്. വര്‍ഗീസ് (വേളൂക്കര അഗ്രി പ്രൊഡക്ട്സ് ചെയര്മാന്) അധ്യക്ഷത വഹിച്ചു.
ജെന്‍സി ബിജു മാഞ്ഞൂരാന് (വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ലീന ഉണ്ണികൃഷ്ണന് (വാര്‍ഡ് മെമ്പര്‍), അനുപമ വര്‍മ (വിഎഫ്പിസികെ അസിസ്റ്റന്റ് മാനേജര്‍), ശശിധരന് ആക്കപ്പിള്ളി (മുന്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്), ലിയോ തോമസ് കോങ്കോത്ത് (വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വേളൂക്കര യൂണിറ്റ്), ജോണ്‍ കുറ്റിയില്‍ (പ്രസിഡന്റ് സ്വാശ്രയ കര്‍ഷകസംഘം കൊറ്റനെല്ലൂര്‍) തുടങ്ങിയവര്‍ സംസാരിച്ചു. പാട്രിക് തൊമ്മാന നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു