വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രാമംഗളങ്ങള്‍ നേര്‍ന്ന് നടന് ടൊവിനോ തോമസ്
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ ജോണ്‍സി പാറക്കയും ആന്സിലാലും പൂര്‍വ വിദ്യാര്‍ഥി നടന് ടൊവിനോ തോമാസിനോപ്പം.
ഇരിങ്ങാലക്കുട: തന്നെ പഠിപ്പിച്ച അധ്യാപകര്‍ വിരമിക്കുന്നു അറിഞ്ഞപ്പോള്‍ അവരുടെ യാത്രയയപ്പു സമ്മേളത്തില്‍ ആശംസകള്‍ നേരാനെത്തി നടന് ടൊവിനോ. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന ജോണ്‍സി ജോണ്‍ പാറക്ക, കെ.ബി. ആന്സിലാല് എന്നിവരുടെ യാത്രയയപ്പ് സമ്മേളനത്തിനാണു ടൊവിനോ എത്തിയത്. ഈ രണ്ട് അധ്യാപകരും ടൊവിനോയെ പഠിപ്പിച്ചവരാണ്. 2004-2006 ബാച്ചിലെ പ്ലസ്ടു വിദ്യാര്‍ഥിയാണു ടൊവിനോ. ടൊവിനോയുടെ സഹധര്‍മണി ലിഡിയ ഇതേ സ്കൂളില്‍ ഇതേ ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്നു.

പഠനകാലത്ത് സ്കൂള്‍ ചെയര്‍മാനായിരുന്നു. മാത്രവുമല്ല, സ്കൂളിലെ കലാരംഗത്ത് നിറസാന്നിധ്യമായിരുന്നു ടൊവിനോ. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പൂജാരാജാക്കന്മാരുടെ വേഷമണിഞ്ഞതും ഓണാഘോഷത്തിന് മാവേലിയുടെ വേഷമണിഞ്ഞതും എല്ലാം അധ്യാപകര്‍ ഓര്‍ത്തെടുത്തു. സുവോളജി അധ്യാപികയായ ആന്സിലാല് ടൊവിനോയുടെ ക്ലാസ് ടീച്ചാറായരുന്നു. കെമിസ്ട്രി അധ്യാപികയായിരുന്നു ജോണ്‍സി പാറക്ക. ഇരുവരും അധ്യാപനരംഗത്ത് 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. അധ്യാപകരായ ജോണ്‍സി ജോണ്‍ പാറക്കയും ആന്സിലാലും ലിഡിയയുടെയും ടൊവിനോയുടെ സഹോദരന് ടിംഗ്സ്റ്റന്റെയു അധ്യാപികമാരായിരുന്നു.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി