പ്രതീക്ഷാഭവന്റെ 37-ാം വാര്‍ഷിക ആഘോഷവും കായിക ജേതാവിന് സ്വീകരണവും
പ്രതീക്ഷാഭവന്റെ 37-ാം വാര്‍ഷിക ആഘോഷം ബിഷപ് മാര്‍ പോളി കണ്ണുകാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രതീക്ഷാഭവന്റെ 37-ാം വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് ആശ്രാമാധിപന് ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ സമ്മാനിച്ചു. മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നല്കി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ദേശീയ പവര്‍ ലിഫ്റ്റിംഗ് ജേതാവിന് അവാര്‍ഡ് നല്കി. എഇഒ എം.സി. നിഷ, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സിസ്റ്റര്‍ പിയോ സിഎസ്സി, കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്ജ്, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സിസ്റ്റര്‍ മനീക്ഷ സിഎസ്സി, സിസ്റ്റര്‍ സുജിത സിഎസ്സി എന്നിവര്‍ സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു