പി.ടി. തോമസിന്റെ രണ്ടാം ചരമവാര്‍ഷികം, കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പി.ടി. സ്മൃതി നടത്തി
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ടി. സ്മൃതി ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ രണ്ടാം ചരമവാര്‍ഷികം പി.ടി. സ്മൃതി ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, ഐ.ആര്. ജെയിംസ്, മണ്ഡലം ട്രഷറര്‍ ജോമി ജോണ്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, നിയോജകമണ്ഡലം സെക്രട്ടറി എബിന് ജോണ്‍, നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് വിപിന്‍ വെള്ളയത്ത് പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു. ബാലചന്ദ്രന് വടക്കൂട്ട്, സിജു താഴേക്കാടന്‍, സദാനന്ദന് കൊളത്താപ്പിള്ളി, റിജോണ്‍ ജോണ്സന്, പോള്‍ പറമ്പി, പ്രേമന് കൂട്ടാല, അനീഷ് കൊളത്താപ്പിള്ളി, സി.എസ്. അജീഷ്, ശാലിനി ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി