മുരിയാട് തണ്ണീര്‍ത്തട സംരക്ഷണ ബോധവല്‍ക്കരണം നടത്തി

അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്ട് വിദ്യാര്‍ഥികള്‍ക്ക് പുളിയനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ജോബി തണ്ണീര്‍ത്തട സംരക്ഷണ ബോധവല്‍ക്കരണ ക്ലാസെടുക്കുന്നു.
മുരിയാട്: അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്ട് വിദ്യാര്‍ഥികള്‍ക്ക് തണ്ണീര്‍ത്തട സംരക്ഷണ ബോധവല്‍ക്കരണം നടത്തി. സ്കൗട്ട് ക്യാപ്റ്റന്‍ പി.എല്‍. ബിബി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗം എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ചേര്‍പ്പ് എസ്ഐ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. പുളിയനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ജോബി ക്ലാസെടുത്തു.