കാട്ടൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് സ്വയം തൊഴിലിനായി ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്തിലെ 2023 24 വാര്‍ഷിക പദ്ധതി പ്രകാരം വനിതകള്‍ക്ക് സ്വയം തൊഴിലിനായി നല്കിയ ഇരുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ 2023 24 വാര്‍ഷിക പദ്ധതി പ്രകാരം വനിതകള്‍ക്ക് സ്വയം തൊഴിലിനായി ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, സിഡിഎസ് ചെയര്പേഴ്സന് അജിത ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വനിതകള്‍ക്ക് സ്വയം തൊഴിലിന് ഇരുചക്ര വാഹനം വാങ്ങുന്നതിനായി ജനറല്‍ വിഭാഗത്തില്‍ 250000 രൂപ വകയിരുത്തി അഞ്ച് പേര്‍ക്കും എസ്സി വിഭാഗത്തിന് 150000 രൂപ വകയിരുത്തി മൂന്ന് പേര്‍ക്കുമാണ് ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത്. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീകളുടെ സ്വയം പര്യാപ്തതയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് വാഹനങ്ങള്‍ നല്‍കിയത്.

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി