വിജ്ഞാനോത്സവത്തിലൂടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് നാലു വര്‍ഷ ബിരുദത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ക്കായുള്ള വിജ്ഞാനോത്സവം 2024 ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ക്കായുള്ള വിജ്ഞാനോത്സവം 2024 ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പലും, പാവനാത്മ പ്രൊവിന്‍സിന്റെ എഡ്യൂക്കേഷന്‍ കൗണ്‍സിലറുമായ സിസ്റ്റര്‍ ഡോ. ആഷ തെരേസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് പിടിഡബ്യുഎ പ്രസിഡന്റ് ഡേവിസ് ഊക്കന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.