1.62 കോടി രൂപ ചിലവില്‍ പുളിക്കലച്ചിറ പാലം പുനര്‍നിര്‍മ്മാണം ഇന്ന് ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ശനിയാഴ്ച ആരംഭിക്കും. ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
ഉച്ചതിരിഞ്ഞ് അഞ്ച് മണിക്ക് പുളിക്കലച്ചിറ പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് യാത്രാ സൗകര്യം വര്‍ദ്ധിക്കും. ഇതോടൊപ്പം നാലമ്പല തീര്‍ത്ഥാടന കാലത്ത് പായമ്മല്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാവുകയും സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകുയും ചെയ്യും.