രൂപതയുടെ സ്ഥാപനത്തിലും പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേക ചടങ്ങിലും പങ്കെടുത്തത് ഓര്‍മിപ്പിച്ച് മാര്‍ റാഫേല്‍ തട്ടില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ രൂപതയുടെ സ്ഥാപനത്തിലും പ്രഥമ മെത്രാന് മാര്‍. ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേക ചടങ്ങിലും പങ്കെടുത്തതിന്റെ ഓര്‍മകള്‍ മാര്‍ റാഫേല്‍ തട്ടില്‍ പങ്കുവെച്ചു. അന്ന് സെമിനാരി വിദ്യാര്‍ഥി ആയിരുന്നു. മെത്രാഭിഷേക ചടങ്ങുകളില്‍ വലിയ ആള്‍കൂട്ടമുണ്ടായിരുന്നു. രൂപത 46 വര്‍ഷം പിന്നിടുബോള്‍ ഒരുപാട് വളര്‍ന്നു. സര്‍വ്വ അഭിവൃതിയുടെ പിറകിലും കൂട്ടായ്മയുടെ കരുത്തും കൂലിനത്വത്തിന്റെ മഹത്വവുമാണ്.
സ്വന്തം വിശുദ്ധരുടെ തറവാട്ടു വീടാണ് ഇരിങ്ങാലക്കുട രൂപതയെന്നും അദ്ദഹം ദിവ്യബലി മധ്യേ സന്ദേശത്തില്‍ പറഞ്ഞു. സ്വയം മറന്ന് പ്രവര്‍ത്തികുവാന്‍ സന്നദ്ധരായ പ്രദഗ്തരും വിശുദ്ധവുമായ വൈദീകരും അവരോട് കരം കോര്‍ക്കാന്‍ തയ്യാറായ സമര്‍പ്പിതരും വിശ്വാസത്താല്‍ മാതൃക നല്കുവന് തയ്യാറുള്ള കുടുംബങ്ങളുമാണ് ഇരിങ്ങാലക്കുട രൂപതയിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിചേര്‍ത്തു.