ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: മാഫിയ സംരക്ഷകന്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമരം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.ആര്. ഷാജു, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, കെ.ബി. ശ്രീധരന്, പി.എ. ഷഹീര്‍ മണ്ഡലം ഭാരവാഹികളായ സന്തോഷ് വില്ലടം, രജീന്ദ്രന്‍ പുല്ലാനീ, ടി.വി. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.