ക്രൈസ്റ്റ് കോളജ് ഹിന്ദി വിഭാഗം ഹിന്ദി വാരഘോഷത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഹിന്ദി വിഭാഗം ഹിന്ദി വാരഘോഷത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജ് ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. എസ്.എല്‍. സിന്ധു ആഗോളതലത്തില്‍ ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രഭാഷണം നടത്തി. ഹിന്ദി ഭാഷയുടെ വര്‍ത്തമാനകാല പ്രസക്തിയെയും പുതിയ പാഠ്യപദ്ധതിയിലെ വിഷയവൈവിധ്യതയെയും വിശകലനംചെയ്ത് വിദ്യാര്‍ഥികള്‍ ഹിന്ദിഭാഷ നിത്യജീവിതത്തിലെ ഭാഗമാക്കി മാറ്റുന്നതിലൂടെ മാതൃഭാഷപോലെ പ്രയോഗ സാധ്യത നല്‍കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ് അധ്യക്ഷത വഹിച്ചു. എച്ച്ആര്‍ മാനേജര്‍ പ്രഫ. യു. ഷീബ വര്‍ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാശ്രയ വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്സന് തറയില്‍ സിഎംഐ, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡോ. ശിവകുമാര്‍ നന്ദിയും പറഞ്ഞു. ഡോ. ത്രേസ്യാമ്മ ജോസഫ്, ഡോ. ഇ. സന്ധ്യ, വി.സി. രതീഷ് എന്നിവര്‍ സംസാരിച്ചു.