കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്തസംഗീതോല്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്തസംഗീതോല്സവത്തിന് തുടക്കമായി. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില് നടന്ന ചടങ്ങില് ദേവസ്വം ചെയര്മാന് അഡ്വ. സി കെ ഗോപി നവരാത്രി മഹോല്സവ പരിപാടികള് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം മുരളി ഹരിതം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രാഘവന് മുളങ്ങാടന്, അഡ്വ കെ ജി അജയകുമാര്, കെ ബിന്ദു, മുന് മെമ്പര് ഭരതന് കണ്ടേങ്കാട്ടില്, അഡ്മിനിസ്ട്രേറ്റര് കെ.ഉഷാനന്ദിനി എന്നിവര് സംസാരിച്ചു. ഒക്ടോബര് 13 വരെ നീണ്ടു നില്ക്കുന്ന എഴുപതോളം കലാപരിപാടികളില് 700 ല് പരം കലാകാരന്മാര് പങ്കെടുക്കും.

ഏക യൂഎഇ ഫാം ഫിയസ്റ്റ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബിആര്സി സഹവാസ ക്യാമ്പിന്റെ സമാപനം നടത്തി
ക്രൈസ്റ്റ് നഗര് റെസിഡന്റ്സ് അസോസിയേഷന് വാര്ഷികം
കാലിക്കറ്റ് സര്വ്വകലാശാല കൊമേഴ്സില് പിച്ച്ഡി നേടി
കാട്ടൂര് മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി
അവിട്ടത്തൂര് വാരിയം കുടുംബ സംഗമം