നഗരസഭ പൊതുസ്ഥാപനങ്ങളില് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള് സ്ഥാപിച്ചു
ഇരിങ്ങാലക്കുട: മാലിന്യ സംസ്ക്കരണ രംഗത്ത് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള് പൊതു സ്ഥാപനങ്ങളില് നിര്മ്മിച്ചു നല്കിക്കൊണ്ട് പുത്തന് ചുവടുമായി ഇരിങ്ങാലക്കുട നഗരസഭ. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഭാഗമായി, സ്വച്ഛ് ഭാരത് മിഷന് (അര്ബന്) 2.0 പദ്ധതിയില് ഉള്പ്പെടുത്തി ഗവ. വെറ്റിനറി ഹോസ്പിറ്റല്, ഗവ. ബോയ്സ് ഹയര്സെക്കന്ഡറി സ്കൂള്, ഗവ. ഗേള്സ് ഹയര്സെക്കന്ഡറി സ്കൂള് എന്നിവിടങ്ങളില് നിര്മിച്ച എയ്റോബിക്് തുമ്പൂര്മുഴി മോഡല് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാടന് നിര്വഹിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന് അധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, വികസന കാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഫെനി എബിന് വെള്ളാനിക്കാരന്, പൊതുമരാമത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ് പാറേക്കാടന്, ആരോഗ്യകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് അംബിക പള്ളിപ്പുറത്ത്, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് അഡ്വ. ജിഷ ജോബി, ക്ലീന് സിറ്റി മാനേജര് കെ.ജി. അനില് എന്നിവര് സംസാരിച്ചു.