ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ധനസ്ഥാപനത്തിലെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മാപ്രാണം സ്വദേശി അറസ്റ്റില്‍. മാപ്രാണം ബ്ലോക്ക് റോഡില്‍ ഏറ്റത്തു വീട്ടില്‍ സുവര്‍ണ്ണന്‍ (48) നെയാണ് ഇരിങ്ങാലക്കുട സിഐ അനീഷ് കരീമും സംഘവും അറസ്റ്റുചെയ്തത്. ചാവക്കാട് സ്വദേശി സന്ദീപിന്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ല്‍ ചന്തക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന എറ്റത്ത് നിധി ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന വേളയിലാണ് സന്ദീപിനെ വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒളിവില്‍ ആയിരുന്ന പ്രതി ജാമ്യം എടുക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ട കയ്പമംഗലം സ്വദേശിയും രണ്ടാം പ്രതിയുമായ ജുബിന്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പട്ടണത്തിലുള്ള ഡോക്ടറുടെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലും ഇപ്പോള്‍ അറസ്റ്റിലായ സുവര്‍ണ്ണന്‍ പ്രതിയാണെന്നും സ്ത്രീയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഹാഷിഷ് ഓയിലും കഞ്ചാവുമായി അറസ്റ്റില്‍
സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് എട്ടുലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
തടഞ്ഞ് നിര്‍ത്തി ഇഷ്ടികകഷണം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍