കരുവന്നൂരിലെ ബസപകടം; ഒളിവിലായിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ചെറിയപാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍മരിച്ച സംഭവത്തില്‍ ഒളിവിലeയിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പറപ്പൂക്കര മൂത്രത്തിക്കര പെരിയില്‍ വീട്ടില്‍ ലിതീഷ്(44 നെ ചേര്‍പ്പ് പോലീസ് സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തൃശൂരിലേക്ക് പോവുകയായിരുന്ന ദേവമാതാ ബസും കാറും കൂട്ടിയിടിച്ച് കരുവന്നൂര്‍ സ്വദേശി നിജു ജോണി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ അടക്കമുള്ള ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ജാമ്യത്തില്‍വിട്ടു.