എം.ബി. നെല്‍സണ്‍ ഇരിങ്ങാലക്കുട പീപ്പിള്‍സ് സഹകരണബാങ്ക് പ്രസിഡന്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പിള്‍സ് സഹകരണബാങ്കില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ എം.ബി. നെല്‍സണ്‍ മണപ്പെട്ടി പ്രസിഡന്റായും ഇ.ഡി. ജോസ് എടത്തിരുത്തിക്കാരന്‍ വൈസ് പ്രസിഡന്റായും ഗിഫ്റ്റ്സണ്‍ ബിജു അക്കരക്കാരനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. അന്‍വര്‍ലാല്‍, എം.പി. ചെറിയാന്, എം.കെ. ജെയ്സന്, യു.ജി. ജോസ്, ഫ്രാങ്കലിന്‍ ഊക്കന്‍, തങ്കമ്മ പാപ്പച്ചന്, പത്മജ രാജേന്ദ്രന്, വി.എം. ബാലകൃഷ്ണന്, ജിയ ലിവിന് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങള്‍.