ക്രൈസ്റ്റ് കോളജില്‍ കൊമേഴ്സില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച അന്തര്‍ദേശിയ കോണ്‍ഫറന്‍സ് ഐ ഐ എം പ്രഫ. ഡോ. ശ്രീജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രുസ് അധ്യക്ഷത വഹിച്ചു. ഡോ. ടോം ജേക്കബിന്റെ ഇംപാക്റ്റ് ഓഫ് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് ഫ്ലോസ് ഓണ്‍ ദി ഇന്ത്യന്‍ എക്കണോമി ഇന്‍ ദി പോസ്റ്റ് ലിബറലൈസേഷന് എറ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. മേരി പത്രോസ്, ഡീന്‍ ഓഫ് റിസേര്‍ച്ച് ഡോ. ലിന്റോ ആലപ്പാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. എം.ബി. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
സെന്റ് ജോസഫ് ദേവഗിരി കോളജ് പ്രഫ. മനു ആന്റണി മാര്‍ക്കറ്റിംഗില്‍ നിലനിര്‍ത്തുന്ന ഹൈപര്‍ പേഴ്സണലൈസേഷനും നിര്‍മിത ബുദ്ധിയുടെ പങ്കും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ഐഐഎം ഗവേഷക മീര ഡേവി ഇന്‍ഫ്ലുവെന്‍സ് മാര്‍ക്കറ്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു. ഹെല്ലനിക്ക് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോ. എസ്. ജോര്‍ജ് സ്പെയ്സ് ഓണ്‍ലൈനായി പങ്കെടുക്കുകയും ഡാറ്റാ സേന്റ്രിക് ലോകത്തില്‍ പ്രൊമോഷന് മാനേജ്മെന്റില്‍ ഭാവി പ്രവണതകള്‍ എന്ന വിഷയത്തില്‍ സെഷന് നടത്തുകയും ചെയ്തു.