കാറളം പഞ്ചായത്തില്‍ പുനര്‍നിര്‍മിച്ച പാറക്കടവ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ രണ്ടാംവാര്‍ഡില്‍ ആലുക്കക്കടവ് പ്രദേശത്ത് കരുവന്നൂര്‍ പുഴയോടുചേര്‍ന്നുള്ള പാറക്കടവിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് കടവ് പുനര്‍നിര്‍മിച്ചത്. പുനര്നിര്മാണംനടത്തിയ പാറക്കടവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനംചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, ബ്ലോക്ക് ഡിവിഷന് അംഗം മോഹനന് വലിയാട്ടില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.വി. ശുഭ, ജില്ലാപഞ്ചായത്ത് ഡിവിഷന് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഗ്രേസി എന്നിവര്‍ സംസാരിച്ചു.