തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം നടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി, ഡിവൈഎസ്പി എസ്.വൈ. സുരേഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ല പോലീസ് പരിധിയില്‍ ഉള്‍പ്പെടുന്ന 225 സ്കൂളുകളിലെ എസ്പിജി കോ ഓര്‍ഡിനേറ്റര്‍ മാരായ അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു. സ്കൂള്‍ പ്രൊട്ടക്ഷന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ സംശയങ്ങള്‍ക്ക് ജില്ല പോലീസ് മേധാവി മറുപടി നല്കി. തുടര്‍ന്ന് തൃശൂര്‍ എക്സൈസ് ഡിവിഷനിലെ വിമുക്തി കോ ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് അധ്യാപകര്ക്ക്ക്ലാസെടുത്തു.