ആളൂര്‍ സിഎല്‍പിഎസ് സ്കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃദിനവും
ആളൂര്‍: സിഎല്പിഎസിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃദിനവും ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ യു.കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ്, ഡോ. പി. ലിജു (ബിപിസി മാള), മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മാഞ്ഞൂരാന്, ജുമൈല ഷഗീര്‍, പ്രധാനാധ്യാപിക വര്‍ഷ വര്‍ഗീസ്, മാനേജ്മെന്റ് പ്രതിനിധി രവി മണക്കാട്ടില്‍, പിടിഎ പ്രസിഡന്റ് ബെന്നി പോള്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയ തനതു പ്രവര്‍ത്തനമായ ശുചിത്വഭവനം സുന്ദരഭവനം പദ്ധതി മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.