ഷണ്മുഖ കനാല്‍ നോര്‍ത്ത് ബണ്ട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പടിയൂര്‍: തൃശൂര്‍ മുന്‍ എംപി ടി.എന്‍. പ്രതാപന് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ടൈല്‍ വിരിച്ച് നിര്‍മ്മിച്ച പടിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നോര്‍ത്ത് ഷണ്മുഖ കനാല്‍ നോര്‍ത്ത് ബണ്ട് റോഡിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി ടി.എന്‍. പ്രതാപന് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് അംഗം രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്തംഗം നിഷ പ്രനിഷ്, ബ്ലോക്ക് സെക്രട്ടറി പി.എം. ഹസിഫ് അലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.