സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും സിവില്‍ സ്റ്റേഷന് മുന്പില് ധര്‍ണയും നടത്തി
![](https://irinjalakuda.news/wp-content/uploads/2025/02/CONGRESS-MARCH-1024x318.jpg)
സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സിവില്‍ സ്റ്റേഷന് മുന്പില് നടന്ന ധര്‍ണയും ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്ത റേഷന്‍ കടകള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താല്‍ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും സിവില്‍ സ്റ്റേഷന് മുന്പില് ധര്‍ണയും നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സതീഷ് സതീഷ് വിമലന്, കാട്ടൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യന്, ബ്ലോക്ക് പ്രസിഡന്റും മുന്‍ നഗരസഭാ വൈസ് ചെയര്മാനമായിരുന്ന ടി.വി. ചാര്‍ലി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, വൈസ് പ്രസിഡന്റ് എം.ആര്. ഷാജു, യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.