പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കുടുംബസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റിട്ട. എസ്പി കെ.എം. ആന്റണി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. പ്രേമജന്‍ അധ്യക്ഷനായി. റിട്ട. എഎസ്പി എം. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് പീറ്റര്‍, വി. പീതാംബരന്, പി.എന്‍. ശങ്കരന്, ഇ.ജെ. ക്ലീറ്റസ്, കെ.ടി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.