ഉപ്പുംതുരുത്തിയില്‍ പാലം വേണം; കേരള കോണ്‍ഗ്രസ്
പടിയൂര്‍ ഉപ്പുംതുരുത്തി കടവ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് സന്ദര്‍ശിക്കുന്നു.
പടിയൂര്‍: പഞ്ചായത്തിനെയും എടത്തിരുത്തി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തിയില്‍ പാലം നിര്‍മിക്കണമെന്നു കേരള കോണ്‍ഗ്രസ് പടിയൂര്‍ നോര്‍ത്ത് മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. നേരത്തെ ഇവിടെ പഞ്ചായത്ത് വക കടത്ത് ഉണ്ടായിരുന്നെങ്കിലും അത് നിലച്ചതോടെ ഇവിടുത്തുകാരുടെ യാത്ര ദുരിതമായിരിക്കുകയാണ്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഷമീര്‍ മങ്കാട്ടില്‍ ഉപ്പുംതുരുത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന്, മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഒളാട്ടുപുറം, ഷക്കീര്‍ ഉപ്പുംതുരുത്തി,ആന്റോ ഐനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍- അഷ്ക്കര്‍ മുഹമ്മദ് (പ്രസിഡന്റ്), നിഷാല്‍ (വൈസ് പ്രസിഡന്റ്), സൈമ മങ്കാട്ടില്‍ (സെക്രട്ടറി), സീനത്ത് ഷമീര്‍, മഞ്ജു അനില്‍ (ജോ.സെക്രട്ടറിമാര്‍).

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു