ലഹരി പ്രതിരോധത്തിന് വേണ്ട ക്യാമ്പയിനുമായി മുരിയാട് ഗ്രാമപ്പഞ്ചായത്ത്

ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട് ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമ്പയിന് ആനന്ദപുരം സാന്‍ജോ ഡി അഡിക്ഷന് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് വെളക്കനാടനും, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലിള്ളിയും ജനപ്രതിനിധികളും വളണ്ടിയര്‍ മാരും ഒരുമിച്ച് ദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ട ക്യാമ്പയിനുമായി മുരിയാട് ഗ്രാമപ്പഞ്ചായത്ത്. കൊച്ചിന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പഞ്ചായത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 100ല്‍പരം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
രണ്ടാം ഘട്ടം വാര്ഡ്ത്തലത്തില് ജാഗ്രത സമിതികള്‍ രൂപീകരിക്കുകയും മൂന്നാംഘട്ടത്തില്‍ വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. വായനശാലകള്‍, വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയൊക്കെ ലഹരി പ്രതിരോധത്തിന്റെ ഭാഗമായി അണി നിരത്തും.
ആനന്ദപുരം എന്‍എസ്എസ് ഹാളില്‍ നടന്ന ചടങ്ങില്‍ വേണ്ട ക്യാമ്പയിന് തുടക്കമായി.
ആനന്ദപുരം സാന്‍ജോ ഡി അഡിക്ഷന് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് വെളക്കനാടനും, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലിള്ളിയും ജനപ്രതിനിധികളും വളണ്ടിയര്‍ മാരും ഒരുമിച്ച് ദീപം തെളിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫാ. തോമസ് വിളക്കനാടന്‍ മുഖ്യ സന്ദേശം നല്കി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയര്പേഴ്സന് സരിതസുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാരവി, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സന്, കെ. വൃന്ദകുമാരി ജിനി സതീശന്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, റോസ്മി ജയേഷ്, നിത അര്ജ്ജുനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അജ്ഞലി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഫോര്‍ത്ത് വേവ് കോ ഓര്‍ഡിനേറ്റര്‍ മഞ്ചു വില്‍സണ്‍ ക്ലാസ് നയിച്ചു.