ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡില്‍ വീണു
![](https://irinjalakuda.news/wp-content/uploads/2025/02/LORY-CHOLAM-1024x516.jpg)
ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡില്‍ വീണ നിലയില്‍.
ഇരിങ്ങാലക്കുട: ചാലക്കുടിയില്‍നിന്നു ചോളവുമായിവന്ന ലോറി ചരിഞ്ഞ് ചോളം റോഡില്‍വീണു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ചരിഞ്ഞുള്ളയാത്രയും ചോളം ചാക്കുകളില്‍നിന്നു വീഴുന്നതുംകണ്ട വഴിയാത്രക്കാര്‍ നല്കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഠാണാവില്‍ മെറീന ആശുപത്രിക്ക് സമീപത്തായി വണ്ടിനിര്‍ത്തി. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പോലീസ് ചാലക്കുടി വഴിവരുന്ന വാഹനങ്ങള്‍ പുത്തന്‍വെട്ടുവഴി തിരിച്ചുവിട്ടു. മറ്റൊരു ലോറിയിലേക്ക് ചോളത്തിന്റെ ചാക്കുകള്മാറ്റി.