കുപ്രസിദ്ധ കുറ്റവാളിയും പതിനഞ്ചോളം കേസ്സുകളിലെ പ്രതിയുമായ ഡ്യൂക്ക് പ്രവീണ്‍ പിടിയില്‍
പ്രവീണ്‍.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ തല്ല് കേസ്സില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ ഇറങ്ങി പിന്നീട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ നടന്നിരുന്ന പൊറത്തിശ്ശേരി മുതിരപറമ്പില്‍ വീട്ടില്‍ ഡ്യൂക്ക് പ്രവീണ്‍ എന്ന പ്രവീണ്‍ (28) അറസ്റ്റില്‍. തൃശൂര്‍ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസി ന്റെ നിര്‍ദ്ദേശ പ്രകാരം കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സനദ്, അജേഷ്, കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 2017 ല്‍ കൊരട്ടി പോലീസ് സ്റ്റേഷനില്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് മോഷണം നടത്തിയ കേസിലും 2018 ല്‍ മാള പോലീസ് സ്റ്റേഷനില്‍ വടിവാള്‍ വച്ച് ആക്രമിച്ച കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ വീട് കയറി ആക്രമിച്ച കേസും 2021 ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കിഡ്നാപ്പിംഗ് കേസിലും 2022 ല്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും അടക്കം 15 ഓളം കേസിലെ പ്രതിയാണ് ഡ്യൂക്ക്. 2021 ലും 2023 ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ച പ്രതിയുമാണ്

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു