മൂല്യാധിഷ്ടിത വിദ്യാഭ്യാസം പകര്‍ന്ന് കുട്ടികളെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തുകയെന്നത് അധ്യാപകരുടെ ചുമതലയാണ്- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
![](https://irinjalakuda.news/wp-content/uploads/2025/02/TEACHERS-GILD-1024x511.jpeg)
രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മൂല്യാധിഷ്ടിത വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്കി അവരെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തണം എന്നും അതിനായി എല്ലാ അധ്യാപകരും മുന്നിട്ടിറങ്ങണമെന്നും അത് അധ്യാപകരുടെ ചുമതലയാണെന്നും ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍. രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വികതാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ആധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. സീജൊ ഇരിമ്പന്‍, എഫ്സിസി കോര്‍പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍. റിനി വടക്കന്‍, സിസ്റ്റര്‍ ലുസീന സിഎച്ച്എഫ്, നിധിന് ടോണി എന്നിവര്‍ സംസാരിച്ചു.