വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരന് റസ്കിന് ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എഴുത്തുകാരിയുടെ രചനയും
![](https://irinjalakuda.news/wp-content/uploads/2025/02/HEMA-SAVATHRY.jpeg)
ഡോ. ഹേമ സാവിത്രി.
ഇരിങ്ങാലക്കുട: വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരന് റസ്കിന് ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായ രൂപ പബ്ലിക്കേഷന്‍ ദേശീയതലത്തില്‍ നടത്തിയ മല്‍സരത്തില്‍ ലഭിച്ച ആയിരത്തോളം എന്‍ട്രികളില്‍ നിന്നാണ് ഇരുപത് കഥകള്‍ പത്മശ്രീ ജേതാവായ റസ്കിന് ബോണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ആവിഷ്ക്കരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രചനകളാണ് കഥാസമാഹാരത്തിലുള്ളത്. എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. ഹേമ സാവിത്രിയുടെ ദി മൂണ്‍ ഫ്ലവര്‍ എന്ന കഥ മാത്രമാണ് കേരളത്തില്‍ നിന്നും ഇടം പിടിച്ചിരിക്കുന്നത്. വടക്കന്‍ കേരത്തിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി തെയ്യം കലാകാരന്റെ സ്വത്വപരമായ പ്രതിസന്ധികള്‍ ആവിഷ്ക്കരിച്ച നോവല്‍ ദി മിസ്റ്റീരയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ്, കുട്ടികള്‍ക്ക് വേണ്ടിയുള്ള സയന്‍സ് ഫിക്ഷനായ സിഗ്നല്‍ സീറോ എസ്കപേഡ്സ്, കവിതാ സമാഹാരങ്ങളായ ഫയര്‍ ഫ്ലൈസ്, ഫുട്പ്രിന്റ്സ് ഫ്രം മിസ്റ്റ് ടു സാന്‍ഡ് എന്നിവയാണ് ഡോ ഹേമയുടെ മറ്റ് രചനകള്‍. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നില്‍ അരിയ്ക്കത്ത് മനയില്‍ സജുവിന്റെ ഭാര്യയാണ്. ബിടെക് വിദ്യാര്‍ഥിയായ ശ്രീദത്തന് മകനാണ്.