നവോത്ഥാന വിദ്യാഭ്യാസ രംഗത്ത് സെന്റ് ജോസഫ്സ് കോളജ് മുന്‍പന്തിയില്‍: കാലിക്കട്ട് വിസി
![](https://irinjalakuda.news/wp-content/uploads/2025/02/SJC-CLG-DAY-1024x580.jpg)
സെന്റ് ജോസഫ്സ് കോളജിന്റെ 61-ാമത് കോളജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സല്യൂട്ടോ വിറ്റേ 2025 കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തിന്റെ സാംസ്കാരിക സാമൂഹിക പുരോഗതിയില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്നും സെന്റ് ജോസഫ്സ് കോളജ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്. സെന്റ് ജോസഫ്സ് കോളജിന്റെ 61-ാമത് കോളജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സല്യൂട്ടോ വിറ്റേ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും പ്രയത്നിച്ച ഈ കോളജ് സമൂഹപരിവര്‍ത്തനത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നല്കിയ കോളജാണിതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിരമിക്കുന്ന അധ്യാപകരായ രസതന്ത്ര വിഭാഗം മേധാവി ഡോ. സി. ഡീന ആന്റണി, അസോസിയേറ്റ് പ്രഫസര്‍ ഡോ. വി. ബിന്‍സി വര്‍ഗീസ്, സെല്‍ഫ് ഫിനാന്‍സിങ് ഇംഗ്ലീഷ് വിഭാഗം മേധാവി പി. ശാന്തി മേനോന് എന്നിവരെ ആദരിച്ചു.
ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാവനാത്മ പ്രൊവിന്‍സ് സുപ്പീരിയര്‍ ജനറലും മാനേജറുമായ സിസ്റ്റര്‍ ഡോ. ട്രീസ്സ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, പിടിഎ വൈസ് പ്രസിഡന്റ് പി.എന്‍. ഗോപകുമാര്‍, ജന്തുശാസ്ത്ര വിഭാഗം മേധാവി ജി. വിദ്യ, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എ.എല്‍. മനോജ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഗായത്രി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.