ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ 2025 ആഘോഷിച്ചു
![](https://irinjalakuda.news/wp-content/uploads/2025/02/CHRIST-CLG-MERIT-DAY-1024x471.jpg)
ക്രൈസ്റ്റ് കോളജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം സംഘടിപ്പിച്ച മെറിറ്റ് ഡേ 2025 കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സിഇഒയുമായ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം സംഘടിപ്പിച്ച മെറിറ്റ് ഡേ 2025 കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സിഇഒയുമായ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബികോം ഫിനാന്‍സ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രഫ. കെ.ജെ. ജോസഫ്, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, പ്രഫ. ടീന തോമസ് എന്നിവര്‍ പ്രസംഗിച്ചു. മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടെ കോളജില്‍ പുതുതായി പണികഴിപ്പിച്ച ആംഫി തിയറ്റര്‍ നന്ദകുമാര്‍ കോളജിന് സമര്‍പ്പിച്ചു.