എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ഫെയര്‍ വാല്യു; കോണ്‍ഗ്രസ് പ്രതിഷേധ വിശദീകരണ യോഗം നടത്തി

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ഫെയര്‍ വാല്യു പുനര്‍ നിര്‍ണ്ണയം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കാത്തുരുത്തി സെന്ററില്‍ നടന്ന പ്രതിഷേധ വിശദീകരണ യോഗം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ഫെയര്‍ വാല്യു പുനര്‍ നിര്‍ണ്ണയം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കാത്തുരുത്തി സെന്ററില്‍ പ്രതിഷേധ വിശദീകരണ യോഗം നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ധീഖ് കറപ്പംവീട്ടില്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസ്, ബ്ലോക്ക് മുന്‍ സെക്രട്ടറി സി.എം. ഉണ്ണികൃഷ്ണന്, വി.കെ. നൗഷാദ്, കെ.ആര്. ഔസേപ്പ്, ഇ.എന്‍. ശ്രീനാഥ്, പി.ടി. ജോസ്, ബാലന് വലിയ പറമ്പില്‍, എം.വി. കുമാരന്, ഷെറിന് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.