പുല്‍വാമ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ അമര്‍ജവാനില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സെന്റ് ജോസഫ്സ് കോളജിലെ എന്‍ സി സി യൂണിറ്റ്

പുല്‍വാമ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ജവാനില്‍ ഐഎസ്ആര്‍ഓ സയന്റിസ്റ്റും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ ജേതാവുമായ ഡോ. പി.വി രാധാദേവി പുഷ്പചക്രം സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: രാജ്യം പുല്‍വാമ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ ബ്ലാക്ക് ഡേ ആചരിക്കുമ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ജവാനില്‍ പുഷ്പചക്രം സമര്‍പ്പിച്ചു പ്രാര്‍ത്ഥന നടത്തി. ഐഎസ്ആര്‍ഓ സയന്റിസ്റ്റും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ ജേതാവുമായ ഡോ. പി.വി രാധാദേവി പുഷ്പചക്രം സമര്‍പ്പിച്ചു. ഹോളി ഫാമിലി കോണ്ഗ്രിഗേഷന് മദര്‍ സുപ്പീരിയറും മുന്‍ പ്രിന്‍സിപ്പലുമായ ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. അമര്‍ജവാനില്‍ പ്രത്യേകം ഓര്‍മ്മയായി നിലകൊള്ളുന്ന പുല്‍വാമ ദുരന്തത്തിലെ രക്തസാക്ഷികളായ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പി.കെ ഷാഹു, ഹേമരാജ് മീണ, കോണ്‍സ്റ്റബിള്‍ രമേഷ് യാദവ് എന്നിവരുടെ പേരിലുള്ള മരങ്ങള്‍ ഈ കാമ്പസിലെ അമര്‍ജവാനില്‍ പടര്‍ന്നു പന്തലിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഓഫീസര്‍മാരായ അന്ന കുര്യന്, ആഗ്നസ് വിത്സന് എന്നിവര്‍ നേതൃത്വം നല്കി.