ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം സമ്മാനിച്ചു

ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് കോഴിക്കോട് ദേവഗിരി കോളജിലെ എം. ശിവാനിക്കു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ഥിക്ക് നല്കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് സമ്മാനിച്ചു. ക്രൈസ്റ്റ് കോളജില്‍ വെച്ച് നടന്ന യോഗത്തില്‍ കോഴിക്കോട് ദേവഗിരി കോളജിലെ എം. ശിവാനി പുരസ്കാരം ഏറ്റുവാങ്ങി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. കോളജ് മലയാള വിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍ സിഎംഐ, ക്രൈസ്റ്റ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, എച്ച്ആര്‍ മാനേജര്‍ പ്രഫ. യു. ഷീബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.