ഡി സോണ്‍ കലോത്സവം: സെന്റ് ജോസഫ്സ് കോളജിന് മികച്ച നേട്ടം
കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡി സോണ്‍ കലോല്‍സവത്തില്‍ വനിതാ കലാലയയങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ട്രോഫി ഏറ്റു വാങ്ങുന്നു.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡി സോണ്‍ കലോത്സവത്തില്‍ മിന്നിത്തിളങ്ങി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ഡി സോണ്‍ കലോത്സത്തില്‍ മത്സരിച്ച വനിതാ കലാലയയങ്ങളില്‍ ഒന്നാം സ്ഥാനവും കലോത്സവത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി സെന്റ് ജോസഫ്സിലെ പെണ്‍കുട്ടികള്‍ കലാ കിരീടമുയര്‍ത്തി. അറുപതിലധികം ഇനങ്ങളില്‍ പങ്കെടുത്ത് വിജയ കൊയ്ത്തു നടത്തിയാണ് സെന്റ് ജോസഫ്സ് കോളജ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
ഫൈന്‍ ആര്‍ട്സ് കണ്‍വീനറും അധ്യാപികയുമായ സോനാ ദാസിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും കോളജ് യൂണിയന് ധ്രുവയുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിനു നിദാനമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഗായത്രി മനോജ്, ജനറല്‍ സെക്രട്ടറി നെല്‍സ ജോയ്, ഫൈന്‍ ആര്‍ട്സ് കണ്‍വീനര്‍ ഗ്ലാഡിസ് വീനസ് എന്നിവരോടൊപ്പം യൂണിയനിലെ മറ്റംഗങ്ങളും വിദ്യാര്‍ത്ഥിനികളും ഒരുമിച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കലോത്സവ വേദിയിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. സമാപന ചടങ്ങില്‍ മികച്ച വനിതാ കലാലയത്തിനുള്ള പുരസ്ക്കാരം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഏറ്റുവാങ്ങി.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു