മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: അന്യായമായ നികുതി കൊള്ളക്കെതിരെ, ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ, ഭൂനികുതി 50% വര്‍ദ്ധിപ്പിച്ചതിനെതിരെ, മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ എം.എന്‍. രമേശ്, വിബിന് വെള്ളയത്ത്, ലിജോ മഞ്ഞളി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജെയ്ക്കബ്ബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളുക്കാരന്‍, നിത അര്ജുനന്, കെ.കെ. വിശ്വനാഥന്, അനില്‍ പള്ളിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ടി.ഡി. ആന്റണി, റിജോണ്‍ ജോണ്സണ്, ജിന്റോ ഇല്ലിക്കല്‍, സി.പി. ലോറന്‍സ്, പ്രേമന് കൂട്ടാല, അനീഷ് കൊളത്താപ്പിള്ളി, സുധാകരന് കൊച്ചു കുളം, വി.ജെ. ക്രിസ്റ്റഫര്‍, റോയ് മാത്യു, ട്രിലിവര് കോക്കാട്ട്, ഷാരി വീനസ്, അഞ്ജു സുധീര്‍, ഗ്രേസി പോള്‍ എന്നിവര്‍ നേതൃത്വം നല്കി.