വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊറ്റനല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കൊറ്റനല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കൊറ്റനല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ശശികുമാര്‍ ഇടപ്പുഴ അധ്യക്ഷവഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സിദ്ധീഖ് പെരുമ്പിലായി, സമദ് പെരുമ്പിലായി, കെ.കെ. കൃഷ്ണന് നമ്പൂതിരി, ബിന്ദു ചെറാട്ട്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനിജ ബൈജു, ബ്ലോക്ക് അംഗം ടെസ്റ്റി ജോയ്, പഞ്ചായത്തംഗങ്ങളായ ബിബിന്‍ തുടിയത്ത്, യൂസഫ് കൊടകരപറമ്പില്‍, മുതിര്‍ന്ന കോണ്‍ഗ്രന് നേതാക്കളായ പി.ഐ. ജോസ്, ജോണി കാച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു.