അല്‍കേഷ് രാജന് ആദരം നല്കി എഐവൈഎഫ് പ്രവര്‍ത്തകര്‍

ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണ്ണം നേടിക്കൊടുത്ത അല്‍കേഷിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ആദരിക്കുന്നു.
എടതിരിഞ്ഞി: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണ്ണം നേടിക്കൊടുത്ത അല്‍കേഷിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ആദരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആദരം നല്കി. സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, ബ്രാഞ്ച് സെക്രട്ടറി എ.ആര്. സോമനാഥന്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഷ്ണുശങ്കര്‍, എഐവൈഎഫ് എടതിരിത്തി മേഖലഭാരവാഹികളായ വി.ആര്. അഭിജിത്ത്, പി.എസ്. കൃഷ്ണദാസ് കമ്മിറ്റി അംഗങ്ങളായ ബിനേഷ് പോത്താനി, ഗില്‍ഡ, ആര്‍ദ്ര എഐഎസ്എഫ് എടതിരിഞ്ഞി മേഖല പ്രസിഡന്റ് വി.ഡി. യാദവ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.പി. കണ്ണന്, സുധാകരന് കൈമപറമ്പില്‍, വി.കെ. രമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.