ജന്മനക്ഷത്ര കാണിയ്ക്ക സമാഹരണം
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായ ജന്മനക്ഷത്ര കാണിക്ക സമര്‍പ്പണത്തിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി. രാജശേഖരന് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായ ജന്മനക്ഷത്ര കാണിക്ക സമര്‍പ്പണത്തിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി. രാജശേഖരന് നിര്‍വ്വഹിച്ചു. താലൂക്കിലെ വിവിധ കരയോഗങ്ങളുടെ പ്രതിനിധികള്‍ ജന്മനക്ഷത്ര കാണിയ്ക്ക സമര്‍പ്പിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഇത് ഏറ്റുവാങ്ങി. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും മേഖലാ പ്രതിനിധി സി. രാജഗോപാല്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സഭാംഗം കെ.ബി. ശ്രീധരന്, യൂണിയന് കമ്മിറ്റി അംഗങ്ങളായ ആര്. ബാലകൃഷ്ണന്, രവി കണ്ണൂര്‍, സി. വിജയന്, ശ്രീദേവീ മേനോന്, മായ എന്നിവര്‍ സംബന്ധിച്ചു. ഓരോ സമുദായ അംഗവും തന്റെ കുടുബാംഗങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് എന്‍എസ്എസിന് നല്കുന്ന സമര്‍പ്പണമാണ് ജന്മനക്ഷത്ര കാണിയ്ക്ക.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു