കണ്ഠേശ്വരം ശിവ ക്ഷേത്രത്തില്‍ ശിവരാത്രി നൃത്തോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രി നൃത്തോത്സവം കലാമണ്ഡലം പ്രഷീജ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രി – പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി ശിവരാത്രി നൃത്തോത്സവം ആരംഭിച്ചു. കലാമണ്ഡലം പ്രഷീജ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. നാദോപാസന പ്രസിഡന്റ് സോണിയഗിരി അധ്യക്ഷതവഹിച്ചു. ഡോ. സദനം കൃഷ്ണന്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍ അമ്പിളി ജയന്, എന്‍. വിശ്വനാഥന്, പി.കെ. ഉണ്ണിക്കൃഷ്ണന്, സുചിത്ര വിനയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.