കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി

മനു.
ഇരിങ്ങാലക്കുട: ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയില്‍വീട്ടില്‍ മനു(29)വിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. 2022ല്‍ കൊടകര പോലീസ് സ്റ്റേഷന് പരിധിയില്‍ അടിപിടിക്കേസും ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വധശ്രമക്കേസും സ്കൂട്ടര്‍ തീവച്ചgനശിപ്പിച്ച കേസും 2024ല്‍ മറ്റൊരു വധശ്രമക്കേസും ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ അടിപിടിക്കേസടക്കം അഞ്ചോളം ക്രമിനല്ക്കേസുകളിലേയും പ്രതിയാണ്. ആളൂര്‍ സിഐ കെ.എം. ബിനീഷ്, എസ്ഐ ഗീരീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജോ, അനില്‍കുമാര്‍, സുജീഷ് മോന്, അനീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.