ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിന്റെ എഴുപത്തിരണ്ടാമത് വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിന്റെ എഴുപത്തിരണ്ടാമത് വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഫോട്ടോ അനാഛാദനം മാനേജര്‍ എ.എന്‍. നീലകണ്ഠനും കുറുമൊഴി പ്രകാരശനം വാര്‍ഡ് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു. സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, ഹെഡ്മാസ്റ്റര് ടി. അനില്‍കുമാര്‍, ടെസി എം. മൈക്കിള്‍, പിടിഎ പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ഇ.പി. സനില്‍, എ. മിനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു