എയുപി സ്കൂള്‍ തുമ്പൂര്‍ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജലസാക്ഷരത വിദ്യാലയമായി

തുമ്പൂര്‍ എയുപി സ്കൂളില്‍ നടന്ന നീന്തല്‍ പരിശീലനത്തിന്റെ സമാപനവേളയില്‍ സമ്പൂര്‍ണ ജലസാക്ഷരത പ്രഖ്യാപനം മന്ത്രി ഡോ. ആര്. ബിന്ദു നടത്തുന്നു.
തുമ്പൂര്‍: എയുപി സ്കൂള്‍ തുമ്പൂര്‍ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജലസാക്ഷരത വിദ്യാലയമായി. ഭാവി തലമുറയെ നീന്തല്‍ പരിശീലനത്തിലൂടെ സ്വയരക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങളായി എ.യു.പി സ്കൂള്‍ തുമ്പൂര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമ്പൂര്‍ണ ജലസാക്ഷരത പദ്ധതി. ഈ അധ്യായന വര്‍ഷത്തെ നീന്തല്‍ പരിശീലനത്തിന്റെ സമാപനവേളയില്‍ സമ്പൂര്‍ണ ജലസാക്ഷരത പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക റീന ടീച്ചര്‍, വെള്ളാങ്ങല്ലൂര്‍ ബിപിസി ഗോഡ്വിന് റോഡ്രിഗസ് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ജില്ല പഞ്ചായത്ത് മെമ്പര്‍ ഡേവിസ് മാസ്റ്റര്‍, റിട്ട. എസ്പി ജയരാജ്, മാസ്റ്റേഴ്സ് സ്വിമ്മര്‍ പി എന്‍ അരവിന്ദന്, പഞ്ചായത്തംഗം മിനി പോളി, പിടിഎ പ്രസിഡന്റ് അസ്നത്ത് മഹേഷ് എന്നിവര്‍ സംസാരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തിവരുന്ന മഷിക്കുളത്തില്‍ എം.എസ്. ഹരിലാല്‍ മൂത്തേടത്ത് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.