മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്കൂളില്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഐസിഐസിഐ ഫൗണ്ടേഷന് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഏഴ് കിലോ വാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ നിര്‍വഹിക്കുന്നു. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഐസിഐസിഐ ഫൗണ്ടേഷന് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഏഴ് കിലോ വാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സിജോ ഇരുമ്പന്‍ നിര്‍വഹിച്ചു. സ്കൂളില്‍ സ്ഥാപിച്ച സിസിടിവിയുടെയും നവീകരിച്ച സ്റ്റേജിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. ഐസിഐസിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജെയ്ബി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ കെ.എ വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, പിടിഎ പ്രസിഡന്റുമാരായ സി.എ രാജു, എം.എം. ഗിരീഷ്, കൈകാരന്മാരായ പോള്‍ തേറുപറമ്പില്‍, ജെറാള്‍ഡ് പറമ്പി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഫിന്റോ പോള്‍, റീജ ജോസഫ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.