ബിജെപി ആളൂര്‍ മണ്ഡലം സായാഹ്ന ധര്‍ണ്ണ നടത്തി

ബിജെപി ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററില്‍ നടത്തിയ പ്രതിഷേധ സായാഹ്നം യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സബീഷ് മരുതയൂര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതിക്കും ഫണ്ട് തിരുമറിക്കും കെടുകാര്യസ്ഥതക്കുമെതിരെ ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററില്‍ നടത്തിയ പ്രതിഷേധ സായാഹ്നം യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സബീഷ് മരുതയൂര് ഉദ്ഘാടനം ചെയ്തു. ബിജെപി ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വേണു മാസ്റ്റര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, അഖിലാഷ് വിശ്വനാഥന്, അജീഷ് പൈക്കാട്ട് ബിജെപി ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിദീഷ് മോഹന്‍, രഞ്ജിത്ത് മുരിയാട് ആളൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, മണ്ഡലം സെക്രട്ടറിമാരായ ഉഷ ഉണ്ണികൃഷ്ണന് ബിജു മുല്ലശേരി, മണ്ഡലം ട്രഷറര്‍ എന്‍.ആര്. രഞ്ജിത്ത്, മനോജ് നെല്ലി പറമ്പില്‍, ജിനു ഗിരിജന്‍, സുമേഷ്, രഞ്ജിത്ത്, സരീഷ് സന്തോഷ് മുരിയാട് എന്നിവര്‍ നേതൃത്വം നല്കി.