നാഷണല്‍ പാരാ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയ റൊണാള്‍ഡയെ മന്ത്രി വീട്ടില്‍ എത്തി അനുമോദിച്ചു

നാഷണല്‍ പാരാ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയ റൊണാള്‍ഡയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ പാരാ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയ റൊണാള്‍ഡയെ വീട്ടില്‍ എത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു. വീട്ടില്‍ നേരിത്തിയ മന്ത്രി ആര്. ബിന്ദു റൊണാള്‍ഡയെ പൊന്നാട അണിയിച്ച് ഫലകവും നല്കി ആശംസകള്‍ നേര്‍ന്നു. കരുവന്നൂര്‍ പുറത്താട് പ്രദേശത്ത് മനയ്ക്ക കുടിയില്‍ കുട്ടപ്പന്റേയും ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡന്റ് വാസന്തിയുടേയും മകളാണ് നാഷണല്‍ പാരാ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയ റൊണാള്ഡ. നഗരസഭ കൗണ്‍സിലര്‍ ടി.കെ. ജയാനന്ദന്, കെ.വി. ഷാജി, പി.കെ. മനുമോഹന്‍, കെ.പി. അനിലന്‍, എ.എസ്. സജീവന്, പ്രഭ വലൂപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.